കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സർഗ വസന്തം എന്ന പേരിൽ കുമാരനല്ലൂർ ജി.എൽ.പി സ്കൂളിൽ വെച്ച് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. കലോത്സവ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര സ്ഥിരം സമിതി അധ്യക്ഷന്മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അജിത്ത് ഇ.പി, റുക്കിയ റഹീം, ശിവദാസൻ കരോട്ടിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിസ, ബാലകൃഷ്ണൻ, മൊയ്തീൻ കോയ, അഫ്സാർ, മുഹമ്മദലി, അങ്കണവാടി ടീച്ചർമാർ, ബി.ആർ.സി ട്രെയിനർ അഷ്റ, ലിജു, ബോബി, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.







