Koombara

കക്കാടംപൊയിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിക്ഷേധിച്ച്; കോൺഗ്രസ്

കൂമ്പാറ: കക്കാടംപൊയിൽ റോഡിൽ ഒന്നാം വളവിൽ അപകടകരമായ വിധത്തിൽ രൂപപ്പെട്ട കുഴിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിക്ഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മണി എടത്തുവീട്ടിൽ ഉദ്ഘാടനം ചെയ്യ്തു.

ഒരു വർഷത്തോളമായി മുടങ്ങി കിടക്കുന്ന റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ട് പൊകുമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ബാബുപീടികപ്പാറ,സിബി പീറ്റർ,ഷൈജു പാണ്ടിപ്പിള്ളി,ജോഷി കുമ്പുക്കൽ,മുഹമ്മദ് വെള്ളിലത്തൊടി, സണ്ണി ഇരുമ്പുകുഴി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button