Koodaranji
ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയിൽ കൂടരഞ്ഞി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു
കൂടരഞ്ഞി: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ നൽകുന്ന ഹൃദയപൂർവ്വം പദ്ധതിയിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്കിലെ കൂടരഞ്ഞി മേഖല കമ്മിറ്റി പൊതിച്ചോറ് വിതരണം ചെയ്തു.
ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗം ജലീൽ ഇ ജെ ഫ്ലാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി സായൂജ്, പ്രസിഡന്റ് വിപിൻ കെ കെ ,ട്രഷറർ പ്രനൂപ്, കെ എം, അഖിൽ ബാബു, ഫാരിസ്, ഡോഫിൻ തോമസ്, ബിനിൽ ബാലൻ, അരുൺ,സനോജ്, അമൽ എന്നിവർ നേതൃത്വം നൽകി.