KoodaranjiThiruvambady

എൽപി വിഭാഗം കായികമേള; കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന എൽപി വിഭാഗം കായികമേള സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.

പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും പിന്നിലാക്കിക്കൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി ഓവറോൾ ട്രോഫി കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വി. എസ്.രവിന്ദ്രൻ ദീപശിഖ തെളിയിച്ച് കായികമേള ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തിലെ 7 സ്കൂളുകളിൽ നിന്നായി 140 കുട്ടികൾ മേളയിൽ പങ്കെടുത്തു. ജനറൽ വിഭാഗത്തിൽ 81 പോയിന്റ് നേടി സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ കൂടരഞ്ഞി ഒന്നാം സ്ഥാനവും, 51 പോയിന്റ് ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂൾ കൂമ്പാറ രണ്ടാം സ്ഥാനവും, 43 പോയിന്റ് നേടി ദാറുൽ ഉലുമ എ.എൽ.പി സ്കൂൾ താഴെക്കൂടരഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എൽ.പി കിഡ്ഡീസ് ബോയ്സ് വിഭാഗത്തിലും, എൽ.പി മിനി ഗേൾസ് വിഭാഗത്തിലും ഒന്നാം സ്ഥാനവും കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ കൂടരഞ്ഞി സ്വന്തമാക്കി.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് കായിക താരങ്ങൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button