Nellipoyil

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കത്തോലിക്കാ കോൺഗ്രസ്

നെല്ലിപ്പൊയിൽ: മലയോര മേഖലകളിലെ ചെറുകിട കൃഷി പാടെ നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും, അവയെ ഉന്മൂലനം ചെയ്യുന്നതിന് കർഷകർക്ക് അനുമതി നൽകണമെന്നും മഞ്ഞുവയൽ യൂണിറ്റ് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.

വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുക, കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച തടയുക,ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന അതിജീവന യാത്രയ്ക്ക് സ്വീകരണം നൽകുവാനും യോഗം തീരുമാനിച്ചു.

കത്തോലിക്കാ കോൺഗ്രസ് മഞ്ഞുവയൽ യൂണിറ്റ് ഡയറക്ടർ ഫാദർ ജോർജ് കറുകമാലിയിൽ യോഗം ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി മേഖലാ പ്രസിഡണ്ട് ജോസഫ് ആലവേലിയിൽ അധ്യക്ഷത വഹിച്ചു.

യൂത്ത് വിങ് മേഖലാ കോഡിനേറ്റർ ലൈജു അരീപ്പറമ്പിൽ,സെക്രട്ടറി ജോയ് മൂത്തേടം,ജോസ് ഐരാറ്റിൽ, ബിനോയ്‌ തുരുത്തിയിൽ, ചാക്കോ ഓരത്ത്, ജിജി മൈലയ്ക്കൽ,സണ്ണി വെള്ളക്കാക്കൂടി,ഷിന്റോ കുന്നപ്പള്ളി,ബിജു പഞ്ഞിക്കാരൻ, ബെന്നി പല്ലാട്ട്, ടോണി ചൂരപ്പൊയ്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button