Kerala

കാത്തിരിപ്പിന് വിരാമം; മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; അടുത്തദിവസം തന്നെ പ്ലേസ്റ്റോറിൽ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഏറെപ്പേർ അക്ഷമയോടെ കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നൽകിയതായി ഗൂഗിൾ അറിയിച്ചത്. ആപ്പിന് അനുമതി ലഭിച്ചതോടെ ഈ ആഴ്ച തന്നെ മദ്യ വിതരണവും ആരംഭിക്കും.

എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ഇന്ന് എക്‌സൈസ് കമ്മീഷണറുമായും ബെവ്‌കോ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ മദ്യവിപണനം എന്നുതുടങ്ങുമെന്നതിൽ ധാരണയാകും.

ഏറെ ആവശ്യക്കാരുള്ള ആപ്പിന് പ്രധാനപ്പെട്ട രണ്ടു കടമ്പയാണ് നിലവിൽ മുന്നിലുള്ളത്. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാനുള്ള ലോഡിങ് ടെസ്റ്റ്. ഇത് വൈകാതെ നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിട്ടുള്ളത്.

ഉപയോഗിക്കുന്ന ആളുടെ പിൻകോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവർത്തനങ്ങൾ. ഇതിലൂടെ ലഭിക്കുന്ന ഇടിക്കറ്റിൽ ഏത് മദ്യഷാപ്പിൽ എപ്പോൾ വരണമെന്ന് അറിയിക്കും. അതനുസരിച്ച് ഉപഭോക്താക്കൾ എത്തിയാൽ മദ്യം വാങ്ങാം. ഇടിക്കറ്റിലെ ക്യൂ ആർ കോഡ് മദ്യശാലകളിൽ സ്‌കാൻ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളിൽ ഒരു തവണ മാത്രമേ മദ്യം നൽകൂ. തുടങ്ങിയ നിബന്ധനകളുമുണ്ട്.

Related Articles

Leave a Reply

Back to top button