ഹെവൻസ് ഫെസ്റ്റ് ; സുൽത്താൻ ബത്തേരി ഹെവൻസ് പ്രീ സ്ക്കൂളിന് ഓവറോൾ കിരീടം.
മുക്കം: ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് കാമ്പസിൽ നടന്ന കോഴിക്കോട് മേഖല ഹെവൻസ് ഫെസ്റ്റിൽ വയനാട് സുൽത്താൻ ബത്തേരി ഹെവൻസ് പ്രീ സ്ക്കൂളിന് ഓവറോൾ കിരീടം. 242 പോയൻ്റിൽ ഒന്നാം സ്ഥാനം നേടിയത്. സ്കൈ ഒന്ന്, സ്കൈ രണ്ട്, സ്കൈ മൂന്ന് എന്നീ മൂന്ന് കാറ്റഗറിയിൽ യഥാക്രമം 61, 78, 93 പോയൻ്റുകളിൽ ആകെ 24 2 പോയൻ്റുകൾ നേടിയാണ് വിജയ മേധാവിത്വം ഉറപ്പിച്ചത്.രണ്ടാം സ്ഥാനം 188 പോയൻ്റുകളുമായി വാഴക്കാട് മുണ്ടു മുഴി ഹെവൻസ് പ്രീ സ്ക്കൂളിലാണ്.മൂന്നാം സ്ഥാനം 180 പോയൻ്റിൽ ഓമശ്ശേരി ഹെവൻസ് പ്രീ സ്ക്കൂൾ നേടി.
നാലാം സ്ഥാനം ഒരുപോയൻറിൻ്റെ വിത്യാസത്തിൽ ആഥിഥേയരായ ചേന്ദമംഗല്ലൂർ ഹെവൻസ് പ്രീ സ്ക്കൂൾ നാലാം സ്ഥാനം നേടേണ്ടി വന്നു. ഓവറോൾ റിസൾട്ട് പ്രഖ്യാപനം ഹെവൻസ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റർ സിദ്ദിഖ് അക്ബർ നടത്തി.
വിജയികൾക്ക് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.ഐ ഇ സി ഐ ഹെവൻസ് ഡയരക്ടർ സി.എച്ച് അനീസുദ്ദിൻ അധ്യക്ഷത വഹിച്ചു. എ അബ്ദുൽ ഗഫൂർ, ഇ.എൻ അബ്ദുറസ്സാഖ്, കെ.സി.മുഹമ്മദലി, സത്താർ മാസ്റ്റർ, എം സി ബ്ഗത്തുല്ല എന്നിവർ സംസാരിച്ചു.കൺവീനർ കെ.ടി.ഇ ൽയാസ് സ്വാഗതവും. ഹെവൻസ് സ്ക്കൂൾ പ്രിൻസിപ്പൽ ടി. നർഗ്ഗീസ്സ് നന്ദിയും പറഞ്ഞു.