Thiruvambady

ഭിന്നശേഷി വിദ്യാർഥികൾക്ക് കമോഡ് ചെയർ വിതരണം ചെയ്തു

തിരുവമ്പാടി: 2023-24ലെ ബി.ആർ.സി കുന്നമംഗലം നടത്തിയ ചലന പരിമിതി ക്യാമ്പിൽ പങ്കെടുത്ത പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികളായ അഭിനന്ദ് അപ്പൂസ്, ജിഷ്ണു ജിത്തു എന്നീ കുട്ടികൾക്കുള്ള കമോഡ് ചെയർ, ഡയപ്പർ എന്നിവ വിതരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, പ്രധാന അധ്യാപിക റാണി പി, മാനേജ്മെന്റ് പ്രതിനിധി ഗിരി പാമ്പനാൽ, ശില്പ സുരേഷ് ബാബു, സ്പെഷ്യൽ എഡ്യുക്കേറ്റർ ഷമീറ ടി.കെ, ഫസ്‌ല വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button