Mukkam

മുക്കം മുസ്ലിം ഓർഫെനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഇൻസ്പിറോ നൈറ്റ്‌ ക്യാമ്പിന് തുടക്കം കുറിച്ചു

മുക്കം: മുക്കം മുസ്ലിം ഓർഫെനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥികൾക്കുള്ള ‘വിജയോത്സവം’ പദ്ധതിയുടെ ഭാഗമായി ഇൻസ്പിറോ നൈറ്റ്‌ ക്യാമ്പ് ആരംഭിച്ചു. എസ്.എസ്.എൽ.സി പരീക്ഷയുമായി ബന്ധപ്പെട്ട് പ്രയാസമേറിയ വിഷയങ്ങളിൽ ഗസ്റ്റ്‌ അദ്ധ്യാപകരെ ഉപയോഗിച്ചുള്ള തീവ്ര പരിശീലന പരിപാടിയാണ് ദശദിന രാത്രി കാല ക്ലാസുകൾ.

ക്യാമ്പ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ മുഹമ്മദ്‌ സലീം എൻ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.എം നിസാർ ഹസ്സൻ, ഒ.പി സുബൈദ, പി.കെ ഇസ്മായിൽ, വിജയോത്സവം കൺവീനർ ടി.എം സുഹാന, ഹർഷൽ പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button