Kodanchery

കണ്ടപ്പൻ ചാലിലെ പുലിയിറക്കം,ജനങ്ങളുടെ ആശങ്കയകറ്റണം; കർഷകസംഘം

തിരുവമ്പാടി: കണ്ടപ്പൻചാലിൽ പുലിയിറങ്ങുന്നത് നാട്ടുകാരിലുണ്ടാക്കിയ അരക്ഷിതബോധം ദുരീകരിക്കാൻ അടിയന്തിരമായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കർഷക സംഘം തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.

തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ്, ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ, സി.പി.എം ഏരിയാ സെക്രട്ടറി വി.കെ വിനോദ്, കർഷക സംഘം ഏരിയാ സെക്രട്ടറി ജോളി ജോസഫ്, പ്രസിഡണ്ട് സി.എൻ പുരുഷോത്തമൻ, മേഖലാ പ്രസിഡണ്ടുമാരായ ഇ.കെ സാജു, ഷാജി ജോസഫ്, കെ.എം ബേബി, ജോണി ഇടശേരി, പുഷ്പ സുരേന്ദ്രൻ, ഷിജി ആൻ്റണി തുടങ്ങിയവർ പ്രദേശത്തെ സ്ഥലവും വീടുകളും സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button