Kodiyathur

തറമ്മല്‍ കടവിലേക്ക് വാഹനങ്ങള്‍ പോകുന്ന വഴിയടച്ചു

കൊടിയത്തൂർ: പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ നടപടിയുമായി കൊടിയത്തൂർ പഞ്ചായത്ത്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച്‌ മണല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ഇവിടേക്ക് വാഹനങ്ങള്‍ പോകുന്ന വഴി കല്ലിട്ടടച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് വഴിയടച്ചത്.

പ്രദേശവാസികളുടെ പരാതിയെ തുടർന്ന് അനധികൃത മണല്‍ കടത്ത് നടത്തുന്ന കടവുകള്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബുവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. വൈസ് പ്രസിഡന്‍റ് ഫസല്‍ കൊടിയത്തൂർ, പഞ്ചായത്തംഗം കരീം പഴങ്കല്‍, മുക്കം എസ്‌ഐ ഷിബില്‍ ജോസഫ്, ജൈവ വൈവിധ്യ പരിസ്ഥിതി സമിതി അംഗം സി. ഫസല്‍ ബാബു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് നടപടികള്‍ കർശനമാക്കിയത്.

രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണല്‍ കടത്തികൊണ്ട് പോകുന്നത്. രാത്രി പത്തിന് ആരംഭിക്കുന്ന മണല്‍കടത്ത് പുലർച്ചെ വരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണല്‍കടത്ത് തടയുന്നതിനായി പോലീസിന്‍റെ സഹായത്തോടെ നടപടികള്‍ കർശനമാക്കുമെന്നും വരും ദിവസങ്ങളില്‍ തുടർനടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

Related Articles

Leave a Reply

Back to top button