Kodanchery

സൈക്യാട്രിക് ഡേ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിൽ ആരംഭിക്കുന്ന സൈക്യാട്രിക് ഡേ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ തോമസ് നിർവഹിച്ചു.

പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ ജോസഫ് പാലക്കൽ ആധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. വസീൽ. എം. മുഖ്യ പ്രഭാഷണം നടത്തി.കിപ്‌ കൊടുവള്ളി ഏരിയ ചെയർമാൻ കെ. എം. പൗലോസ്, വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, റ്റിറ്റി പേക്കുഴി, പാലിയേറ്റീവ് കെയർ സെക്രട്ടറി ജോസ് പട്ടേരിയിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button