Thiruvambady

തുമ്പക്കോട്മല ശ്രീകൃഷ്ണ ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നൽകിയ 8 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച തുമ്പക്കോട്മല ശ്രീകൃഷ്ണ ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.

കൊടുവള്ളി ബ്ലോക്ക് മെമ്പർ ബിജു എണ്ണാർമണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, എൽ.എസ്.ജി.ഡി എൻജിനീയർ, വേലായുധൻ തുമ്പക്കോട്, പ്രകാശൻ, ടി.എൻ സുരേഷ്, തങ്കമ്മ, ചെങ്ങോതു, പരമേശ്വരൻ, രമേശൻ, സുജൻ, സുലൈഖ, റോയ് മനയാനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button