Thiruvambady
റേഷൻ കാർഡ് മസ്റ്ററിംഗ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി എൻ.കെ.ടി.എഫ്

തിരുവമ്പാടി: സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ജാഗ്രത നിർദ്ദേശവും മഞ്ഞ അലർട്ടും നിലവിലുള്ളതിനാൽ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ഒരേ സമയം ഷോപ്പിൽ എത്തി മസ്റ്ററിങ്ങിന് സാധിക്കാത്തതിനാൽ മാർച്ച് 18ൽ നിന്നും കാലാവധി നീട്ടി നൽകണമെന്നും ക്ഷേമ പെൻഷൻ കുടിശ്ശിക സഹിതം നൽകണമെന്നും നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം നിയോജക മണ്ഡലം കമ്മിറ്റി അവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് പി മാത്യു അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മിറ്റി അംഗം എ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി ശിവനാഥ്, ടി മോഹൻ ദാസ്, പി സുരേഷ്, കെ സൈതലവി, സി കമറുദ്ധീൻ, എ മിനി മോൾ, പി സൈറാ ബാനു, കെ.കെ ആയിഷ തുടങ്ങിയവർ സംസാരിച്ചു