Puthuppady
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ വയോജന സൗഹൃദ ഉപകരണങ്ങൾ വിതരണംചെയ്തു
പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ 2023-2024 സാമ്പത്തികവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന സൗഹൃദ ഉപകരണങ്ങൾ വിതരണംചെയ്തു. വിതരണോദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് നിർവഹിച്ചു.
25 ശ്രവണസഹായികളും നാല് വീൽച്ചെയറുകളും ഏഴു വാക്കറുകളുമാണ് പദ്ധതിപ്രകാരം ഇതിനകം വിതരണംചെയ്തത്. വൈസ് പ്രസിഡന്റ് ഷിജു ഐസക് അധ്യക്ഷനായി. ഷംസു കുനിയിൽ, മോളി ആന്റോ, റംല അസീസ്, ബിജു തോമസ്, അമ്പുഡു ഗഫൂർ, ആയിഷ ബീവി, ഫസ്ന എന്നിവർ സംസാരിച്ചു.