Thiruvambady
പോലീസ് പരിശോധനക്കിടെ നിർത്താതെ പോയ വാഹന ഉടമക്കെതിരെ കേസ്

തിരുവമ്പാടി: പോലീസിന്റെ വാഹന പരിശോധനക്കിടെ നിർത്താതെ പോയ വാഹന ഉടമയ്ക്കെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു.
ഇന്ന് (07-04-2020) വൈകുന്നേരം തിരുവമ്പാടി പോലീസ് സ്റ്റേഷനു സമീപം റോഡിൽ വാഹന പരിശോധനക്കിടെ പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ KL 57 Q 3801 നമ്പർ ഇരുചക്ര വാഹന ഉടമ ആനടിയിൽ സെയ്തലവിയുടെ പേരിലാണ് കേസെടുത്തത്.
കോഴിക്കോട് ജില്ലയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി എന്നും നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്നും തിരുവമ്പാടി പോലീസ് അറിയിച്ചു.







