Kozhikode

ജില്ലയിൽ 36,000 കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം; മുൻകൂട്ടി പണം അക്കൗണ്ടിലെത്തും

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള 36,000 ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് കോഴിക്കോട് ജില്ലയിൽ സൗജന്യമായി പചകവാതകം ലഭിക്കും.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നത്. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ മൂന്ന് സിലിണ്ടറുകളാണ് ലഭിക്കുക.

ഒരോ മാസവും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മുൻകൂറായി പണമെത്തും. ഇത് പ്രകാരം ഏപ്രിൽ മാസത്തെ തുക ലഭിച്ചുകഴിഞ്ഞു. ഈ പണം പിൻവിലച്ച് നേരിട്ടോ ഓൺലൈൻ വഴിയോ അടച്ച് സിലിണ്ടർ വാങ്ങാം. പണമിടപാടുകൾ പരമാവധി ഓൺലൈൻ വഴിയാക്കണമെന്ന് എണ്ണക്കമ്പനികളുടെ നിർദേശമുണ്ട്. ജില്ലയിലെ വിവിധ കമ്പനികളുടെ 47 വിതരണ ഏജൻസികൾ വഴി സിലിണ്ടറുകൾ ലഭിക്കും.

എല്ലാ ഏജൻസികളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. സാധാരണ ഗുണഭോക്താക്കളും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അധികം വില കൊടുത്ത് സബ്‌സിഡിയില്ലാതെ സിലിണ്ടറുകൾ വാങ്ങിവെക്കേണ്ട കാര്യമില്ല. ആവശ്യമുള്ളപ്പോൾ മാത്രം ബുക്ക് ചെയ്താൽ മതി. സിലിണ്ടറുകൾ പതിവുപോലെ വീട്ടിലെത്തും. ഏജൻസികളിൽ ഗുണഭോക്താക്കൾ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട

Related Articles

Leave a Reply

Back to top button