Mukkam
മുക്കം വ്യാപാര സൗഹൃദ കൂട്ടായ്മ മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മുക്കം : മുക്കത്തെ വ്യാപാര സൗഹൃദ കൂട്ടായ്മ മൂന്നാമത് മെഗാ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും മുക്കത്തെ വ്യാപാരികൾ, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, മാധ്യമപ്രവർത്തകർ തുടങ്ങി ഏകദേശം 1600 പേർ പങ്കെടുത്തു. സംഗമം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്‌ബർ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു മുഖ്യാതിഥിതി ആയി. ചടങ്ങിൽ വിവിധ സന്നദ്ധ സേനകളെ എംഎൽഎ ആദരിച്ചു. ചാന്ദിനി, വി.കുഞ്ഞാലി, മധു മാഷ്, മജീദ്, സി.കെ.കാസിം, സിറാജുദ്ധീൻ, കെ.ടി.ശ്രീധരൻ, വത്സൻ മഠത്തിൽ, കാപ്പിയേടത് ചന്ദ്രൻ, പ്രേമൻ മണാശ്ശേരി എന്നിവർ സംസാരിച്ചു.