Kodiyathur
പാചകവാതക വിലവർധനയിൽ എസ്.ഡി.പി.ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു

കൊടിയത്തൂർ: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ചെറുവാടിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം സെക്രട്ടറി എം.കെ അഷ്റഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷമീർ, അൻവർ സാദത്ത്, ചുള്ളിക്കാപറമ്പ് ടൗൺ പ്രസിഡന്റ് ഷമീർ കണ്ടങ്ങൽ, കരീം താളത്തിൽ, കെ.പി ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.







