Kodiyathur

തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ ഇഫ്താർ സംഗമം നടത്തി

കൊടിയത്തൂർ : തെയ്യത്തുംകടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ പി.ടി.എ യും സ്റ്റാഫും സംയുക്തമായി കുട്ടികൾക്കായി നടത്തിയ ഇഫ്താർ സംഗമം കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭൂതിയും ആവേശവും സമ്മാനിച്ചു. ഇഫ്താറിനോടനുബന്ധിച്ച് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടത്തിയ ഖുർആൻ, റമളാൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സംഗമത്തിൽ വിതരണം ചെയ്തു.

കെ.ഇ ഷമീം മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചെറുവാടി ഗവ: ഹൈസ്കൂൾ അധ്യാപകൻ മുനീബ് മംഗലശ്ശേരി കുട്ടികൾക്ക് റമദാൻ സന്ദേശം കൈമാറി. പി.വി അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി അബൂബക്കർ മാസ്റ്റർ, ടി.കെ ഹസീന ടീച്ചർ, വി.കെ ഉമ്മുസൽമ ടീച്ചർ, സുഹ്റ ശംസുദ്ധീൻ, മുഹമ്മദ് അമീൻ, അഷ്ക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button