Kodanchery
നോളജ് സിറ്റിയിൽ ബദ്ർ അനുസ്മരണസമ്മേളനം നടത്തി
കോടഞ്ചേരി : മർകസ് നോളജ് സിറ്റിയിൽ നടത്തിയ ബദ്റുൽ കുബ്റാ ആത്മീയസമ്മേളനം ശ്രദ്ധേയമായി. വിശ്വാസത്തിലും മൂല്യങ്ങളിലും വിശ്വാസികൾ ആത്മാഭിമാനമുള്ളവരാകണമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു.
ബദ്‌റുൽ കുബ്റ ആത്മീയസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ അധ്യക്ഷനായി. സി. മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സുലൈമാൻ ഫൈസി കിഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.