Kodanchery

കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം.കോളനിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി 2008 ൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയ ശുദ്ധജല വിതരണ പദ്ധതി നിലവിലുണ്ടെങ്കിലും കോളനി പ്രദേശത്തെ വീടുകളിൽ കൂടി ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. വലിയ കിണർ, പമ്പ് ഹൗസ്, കോൺക്രീറ്റിൽ നിർമിച്ച രണ്ട് വലിയ ജലസംഭരണി, കോളനി പ്രദേശത്ത് പൈപ്‌ ലൈനുകളും എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപണികൾ നടക്കാതെ കിടക്കുന്നതാണ് കോളനിയിലെ കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. വർഷങ്ങൾക്ക് മുൻപ് സ്ഥ‌ാപിച്ച പമ്പ് ഹൗസിൽ നിന്നു കുന്നിൻ മുകളിലെ പ്രധാന ജലസംഭര ണിയിലേക്ക് വെള്ളം എത്തിക്കൂന്ന കാലപ്പഴക്കം ചെന്ന 3 ഇഞ്ചിൻ്റെ ജി.ഐ പൈപ്പ് പൊട്ടിയതാണ് ഇപ്പോൾ കുടിവെള്ളം വിതരണം നിലയ്ക്കാൻ കാരണം. പൈപ്പിൻ്റെ അറ്റകുറ്റ പണികൾ നടത്തി ശുദ്ധജല വിതരണം പൂനരാരംഭിക്കുന്നതിന് നടപടി പൂർത്തീകരിക്കാത്തത് കൊണ്ട് കോളനി നിവാസികൾക്ക് പ്രതിഷേധമുണ്ട്. കോളനിയിലെ 46 കുടുംബങ്ങളും പുറത്ത് 15 കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കു ന്ന പദ്ധതിയായിരുന്നു പാത്തിപ്പാറ കുടിവെള്ള പദ്ധതി.കോളനി നിവാസികൾ കോളനിക്ക് പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്‌ഥലത്ത് ചെറിയ ഓലി കൾ നിർമിച്ച്, ഓലികളിൽ നിന്ന് അര ഇഞ്ചിൻ്റെ പൈപ്പുകൾ ഇട്ടാണ് ഇപ്പോൾ കുടിവെള്ളം ശേഖരിക്കുന്നത്.

കോളനി കുന്നിൻ മുകളിലായതു കൊണ്ട് പാത്രങ്ങളിൽ വെള്ളം ശേഖരിച്ച് സ്ത്രീകളും കുട്ടികളും തലചുമടായി വിടുകളിലേക്ക് കൊണ്ടു വരികയാണ് പതിവ്. ദിവസവും രാവിലെയും വൈകിട്ടും ഏറെ നേരം കാത്തിരുന്നാണ് ചെറിയ പൈപ്പ് വഴി ഇവർ കുടിവെള്ളം ശേഖരിക്കുന്നതാണ് പതിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പഞ്ചായത്ത് വണ്ടിയിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും കുടിവെള്ളക്ഷാമത്തിന് ഒരു പരിഹാരമല്ല. എത്രയും പെട്ടെന്ന് കോളനിയിലെ കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ള പ്രശ്നത്തിന് പരിഹാരം അധികാരികൾ കണ്ടെത്തണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button