Kodanchery

നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ ഓണാഘോഷം നടത്തി

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽപി സ്കൂളിൽ വിപുലമായ രീതിയിൽ ഓണം ആഘോഷിച്ചു.

സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാദർ വർഗീസ് വി ജോൺ കുട്ടികൾക്ക് ഓണാശംസകൾ നേർന്ന് സംസാരിക്കുകയും *രക്ഷിതാവുംകുട്ടിയും * ക്വിസ്മത്സര വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു.

PTA പ്രസിഡന്റ് ശ്രീ ജിനീഷ് കുര്യൻ, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ബാബു ജോസഫ്, എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ഗീത ലിബീഷ് ഇവരുടെ നേതൃത്വത്തിൽ ഉള്ള പിടി എ അംഗങ്ങളുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി.

കേരളീയ വേഷത്തിൽ എത്തിയ കുട്ടികൾ,കുട്ടി മാവേലി,ഓണക്കളികൾ, സൗഹൃദ പൂക്കളം ഇവയെല്ലാം ഓണാഘോഷത്തിന് മാറ്റു കൂട്ടി.

Related Articles

Leave a Reply

Back to top button