Kodiyathur
സുരക്ഷാ പാലിയേറ്റീവിന് ഉപകരണങ്ങൾ നൽകി
കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന് കാൽ ലക്ഷം രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങൾ കെ.സി മമ്മദ് കുട്ടിയിൽ നിന്നും കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഏറ്റുവാങ്ങി. ഫോൾഡിങ് കോട്ട്, കൊമ്മോട് വീൽചെയർ, മൂന്ന് നെബുലൈസറുകൾ എന്നിവയാണ് നൽകിയത്. ചടങ്ങിൽ ഷബീർ ചെറുവാടി അധ്യക്ഷനായി.
പരിപാടിയിൽ എൻ രവീന്ദ്രകുമാർ, സലാം മാസ്റ്റർ കണ്ണഞ്ചേരി, ഗുലാം ഹുസൈൻ കൊളക്കാടൻ, മമ്മദുകുട്ടി കുറുവാടങ്ങൽ, സുരേഷ് ബാബു പി.പി, കെ.ടി മൈമൂന, കബീർ എ.പി, കെ.പി ഹമീദ്, ടി.ടി ഉസ്സൻകുട്ടി എന്നിവർ പങ്കെടുത്തു.