Kodiyathur

കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ ഗതാഗത കുരുക്കും അപകടവും തുടർക്കഥയാവുന്നു

കൊടിയത്തൂർ: ഈദുൽ ഫിത്വർ, വിഷു ആഘോഷങ്ങൾ പടിവാതിൽക്കൽ എത്തി നിൽക്കെ കോട്ടമ്മൽ അങ്ങാടി ജനനിബിഢമാണ്. റോഡിന്റെ രണ്ടു ഭാഗവും കിടങ്ങായതിനാൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ല. ഉപഭോക്താക്കൾ റോഡിലാണ് വണ്ടികൾ നിർത്തുന്നത്. ആയതിനാൽ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെടുന്നു. അതോടൊപ്പം ഫുട്പാത്തിൽ ഇന്റർലോക്ക് കട്ടകൾ ഇറക്കി വെച്ച് വഴിയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു. സൈഡിലെ ഗട്ടറിലേക്ക് ടൂവീലറുകൾ മറിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളും നിത്യേനെയെന്നോണം അപകടത്തിൽ പെടുന്നു.

കഴിഞ്ഞ ദിവസം ഫോൺ സർവീസ് സെന്ററിൽ നിന്ന് പുറത്തു കടന്ന മധ്യവയസ്കന് ഗട്ടറിൽ വീണ് സാരമായ പരിക്ക് പറ്റുകയുണ്ടായി.
ഉറുമ്പരിക്കുന്ന രൂപത്തിലാണ് കോൺട്രാക്റ്റിംങ്ങ് കമ്പനിയുടെ പണി. ജനങ്ങൾ ഇടപഴകുന്ന അങ്ങാടിയുടെ വർക്ക് ഒന്ന് പെട്ടെന്ന് പൂർത്തീകരിക്കുവാൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ചെവി കൊടുക്കാൻ അവർ സന്നദ്ധമായിട്ടില്ല. അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം.

Related Articles

Leave a Reply

Back to top button