Sports

പൊരുതിയത് മുംബൈ; ജയിച്ചത് ഡൽഹി

മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 6 വിക്കറ്റിനാണ് ഡൽഹി ചാമ്പ്യന്മാരെ തകർത്തത്. മുംബൈ മുന്നോട്ടുവച്ച റൺസിൻ്റെ വിജയലക്ഷ്യം ഡൽഹി 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. 45 റൺസെടുത്ത ശിഖർ ധവാനാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് 33 റൺസെടുത്തു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്ക് രണ്ടാം ഓവറിൽ തന്നെ പൃഥ്വി ഷായെ (7) നഷ്ടമായി. ജയന്ത് യാദവിനായിരുന്നു വിക്കറ്റ്. എന്നാൽ, രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒത്തുചേർന്ന സ്മിത്ത്-ധവാൻ സഖ്യം കളമറിഞ്ഞ് കളിച്ചു. പിച്ചിനെ മനസ്സിലാക്കി, വിജയലക്ഷ്യം മുന്നിൽ വച്ച് സമർത്ഥമായി ഇരുവരും സ്കോർ മുന്നോട്ടുനീക്കിയതോടെ മുംബൈ വിയർത്തു. 53 റൺസ് നീണ്ട ഈ കൂട്ടുകെട്ട് സ്റ്റീവ് സ്മിത്തിനെ (33) പുറത്താക്കി കീറോൺ പൊള്ളാർഡ് ആണ് തകർത്തത്.

നാലാം നമ്പറിൽ ലളിത് യാദവ് എത്തി. സ്മിത്ത് പുറത്തായതിനു പിന്നാലെ സ്കോറിംഗ് ചുമതല ഏറ്റെടുത്ത ധവാൻ ചില മികച്ച ഷോട്ടുകളിലൂടെ സ്കോർ ഉയർത്തി. എന്നാൽ, ധവാനെ (45) പുറത്താക്കിയ രാഹുൽ ചഹാർ ഡൽഹിയ്ക്ക് കടിഞ്ഞാണിട്ടു. ഋഷഭ് പന്ത് (7) വേഗം മടങ്ങി. ബുംറയ്ക്കായിരുന്നു വിക്കറ്റ്.

അവസാന രണ്ട് ഓവറിൽ 15 റൺസാണ് ഡൽഹിക്ക് വേണ്ടിയിരുന്നത്. 19 ആം ഓവർ എറിഞ്ഞ ബുംറ രണ്ട് നോബോളുകൾ എറിഞ്ഞത് ഡൽഹിയുടെ ജോലി എളുപ്പമാക്കി. പൊള്ളാർഡ് എറിഞ്ഞ അവസാന ഓവറിലെ അഞ്ച് റൺ വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ ഡൽഹി മറികടന്നു. ആദ്യ പന്തിൽ ഹെട്‌മെയർ ബൗണ്ടറി അടിച്ചപ്പോൾ രണ്ടാം പന്ത് നോ ബോൾ ആയി. ലളിത് യാദവ് (22), ഷിംറോൺ ഹെട്‌മെയർ (15) എന്നിവർ പുറത്താവാതെ നിന്നു.

Related Articles

Leave a Reply

Back to top button