Kodiyathur

ഈദ് സൗഹൃദ് സംഗമവും പ്രതിഭകൾക്ക് ആദരവും സംഘടിപ്പിച്ചു

കൊടിയത്തൂർ : വിദ്യഭ്യാസ കലാ കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും പെരുന്നാൾ സൗഹൃദ് സംഗവും സഘടിപ്പിച്ച് തണൽവെസ്റ്റ് കൊടിയത്തൂർ ശ്രദ്ധേയമായി. പ്രദേശത്ത് വിദ്യഭ്യാസ രംഗത്തും കലാ കായിക രംഗത്തും നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാനും രോഗികളെ സഹായിച്ചും നടത്തുന്ന പ്രവർത്തനങ്ങളിൽ വർഷങ്ങളായി തണലിന് ജനങ്ങളുടെ അംഗീകാരം നേടാൻ സാധിച്ചിട്ടുണ്ട്.

തമിഴ്നാട് സെൻട്രൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ പി.എച്ച്.ഇഡി കരസ്ഥമാക്കിയ ഡോക്ടർ ആശിഖ് വി.വി യെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യാ ഷിബു പ്രത്യകം അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി റിയാസിന്റെ അദ്ധ്യക്ഷതയിൽ ദിവ്യ ഷിബു (ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫസൽ കൊടിയത്തൂർ (ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) എൻ അലി അബ്ദുല്ല, (ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ) തുടങ്ങിയവർ പ്രഭാഷണം നടത്തി. നൗഷാദ് വി.വി സ്വാഗതവും ഷംസുദീൻ എൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button