Kodanchery

ഐക്യ ജനാധിപത്യ മുന്നണി കോടഞ്ചേരി മണ്ഡലം നേതൃത്വ സംഗമം നടത്തി

കോടഞ്ചേരി: രാജ്യത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിൽ വന്നില്ലെങ്കിൽ രാജ്യത്തെ ജനാധിപത്യ സമ്പ്രദായം അവസാനിക്കുമെന്ന ഗുരുതരമായ പ്രത്യാഘാതത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഐക്യ ജനാധിപത്യ മുന്നണി തിരുവമ്പാടി നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സി കെ കാസിം പറഞ്ഞു.

കോടഞ്ചേരി മണ്ഡലം ഐക്യ ജനാധിപത്യമുന്നണി നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ ജയ്സൺ മേനാകുഴി, മില്ലി മോഹൻ, സണ്ണി കാപ്പാട്ട് മേല, അബൂബക്കർ മൗലവി, അലക്സ് തോമസ്, ജോസ് പെരുമ്പിള്ളി , വർഗീസ് പുത്തൻപുര, ജോസ് പൈക, ആന്റണി നീർവേലി, ബാബു പട്ടരാട്ട്, ഫ്രാൻസിസ് ചാലിൽ, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, റെജിതമ്പി, ബാബു പെരിയപുരം, കാഞ്ചന ഷാജി, അബ്രഹാം താണോലുമാലി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button