Kerala

നാളെയും മാറ്റന്നാളും സംസ്ഥാനം പൂര്‍ണമായി അടച്ചിടും

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍
സംസ്ഥാനത്ത് നാളെയും മാറ്റന്നാളും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണിന്റെ ഭാഗമായി രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആവശ്യമേഖലയ്ക്ക് നിയന്ത്രണമില്ല.

സംസ്ഥാനത്ത് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാനാണ് തീരുമാനിച്ചത്. ഇന്നും നാളേയും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ല. കെഎസ്ആര്‍ടിസി പരിമിതമായി സര്‍വീസ് നടത്തും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.പോലീസിന്റെ അനുമതി വാങ്ങി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം

Related Articles

Leave a Reply

Back to top button