Kodanchery

ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് മലയോരജനതയുടെ ഊഷ്മള വരവേൽപ്പ്

കോടഞ്ചേരി : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലയോരജനതയുടെ ഊഷ്മള വരവേൽപ്പ്. താമരശ്ശേരി മൗണ്ട് ഹോറേബ് അരമനയിൽനിന്ന്‌ ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബാവയെ വേളങ്കോട് പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചത്.

പള്ളിയങ്കണത്തിൽ, വൈദികർ, യൂത്ത് അസോസിയേഷൻ, സൺഡേ സ്കൂൾ, സമാജം, ഭക്തസംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ള ഒട്ടേറെ വിശ്വാസികൾ സ്വീകരണത്തിൽ പങ്കെടുത്തു.

കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനിയോസ് തിരുമേനിയുടെ പതിനേഴാമത് മെത്രാഭിഷേക വാർഷികവും അനുമോദനസമ്മേളനവും ഇതോടനുബന്ധിച്ച് നടത്തി. ഭദ്രാസനത്തിൽനിന്ന്‌ വിരമിച്ച വൈദികരെ പൊന്നാടയണിയിച്ചു. കലാ-കായിക, വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. നേർച്ചഭക്ഷണത്തോടെയാണ് സ്വീകരണയോഗം അവസാനിച്ചത്.

Related Articles

Leave a Reply

Back to top button