Kodanchery
തോട്ടുമുഴി വരകിൽപ്പടി റോഡ് തകർന്നു

കോടഞ്ചേരി : പുല്ലൂരാംപാറ പള്ളിപ്പടി തോട്ടുംമുഴി റോഡിൽ വരകിൽപ്പടി ഭാഗത്ത് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും പ്രയാസമായരീതിയിൽ റോഡ് തകർന്നു. ബസുകൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനാണ് ഈ ദുർഗതി. ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.
പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽപ്പെട്ട റോഡാണിത്. തകർന്നുപോയ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് പള്ളിപ്പടിയിലെ പുലരി ക്ലബ് ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡന്റ് സിജോ മാളോലയിൽ, സെക്രട്ടറി വിശാൽ മാരാത്ത്, ട്രഷറർ ഷാജി പള്ളിത്താഴത്ത്, ബോബൻ കുന്നുംപുറത്ത്, ഗിരീഷ് അത്തിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.






