Kodanchery

ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് ഫെല്ലോകള്‍ സംഗമിച്ചു

കോടഞ്ചേരി:ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പ് നേടിയ 220 വിദ്യാര്‍ഥികള്‍ മര്‍കസ് നോളജ് സിറ്റിയില്‍ സംഗമിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നടന്ന സ്‌കോളര്‍ സ്പാര്‍ക് ടാലന്റ് ഹണ്ട് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി ഫെല്ലോഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമാണ് ‘സ്പാര്‍ക്ക് കണക്ടി’ല്‍ സംഗമിച്ചത്.

കര്‍ണാടക ന്യൂനപക്ഷ വഖഫ് മന്ത്രി സമീര്‍ അഹമദ് ഖാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. കര്‍ണാടക മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി റഹീം ഖാന്‍ വിശിഷ്ടാതിഥിയായി. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുസലാം മുഹമ്മദ്, ഡോ. കാസിം, കരീം ഹാജി ചാലിയം, സി പി ഉബൈദുള്ള സഖാഫി, അസീസ് സേത്, മുഹമ്മദലി അന്‍വര്‍, ഡോ. കെ.എം ഷരീഫ്, എന്‍ എം ബി ഖാജ മൊയ്ദീന്‍ ഡിണ്ഡിക്കല്‍, അഡ്വ. തന്‍വീര്‍ ഉമര്‍, ഒ മുഹമ്മദ് ഫസല്‍ സംസാരിച്ചു. എട്ടാം ക്ലാസ്സ് മുതലുള്ള മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ ഉന്നത പഠനവും ലക്ഷ്യാധിഷ്ഠിത ടെക്നോളജി കോഴ്സുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നല്‍കുകയാണ് ഫൗണ്ടേഷന്‍ ചെയ്യുന്നത്.

Related Articles

Leave a Reply

Back to top button