Kodanchery

വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്തൊമ്പതാം വാർഡിൽ വാർഡിൽ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ വെള്ളപ്പനാട്ടുപടി ചീരാംകുഴി പടി റോഡിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വനജാ വിജയൻ, ലീലാമ്മ കണ്ടത്തിൽ, വാർഡ് വികസന സമിതി അംഗങ്ങളായ ജോയ് മോളെകുന്നേൽ, ജോർജുകുട്ടി കിളിവേലിക്കുടി, ജോർജ് വെള്ളപ്പനാട്ട്, മാണി ചീരാംകുഴി , ഗോപി കെ.എസ്, ജോസ് മുട്ടത്തുപറമ്പിൽ, ജോയി വെള്ളപ്പനാട്ട്, ഫിലിപ്പ് വെള്ളനാട്, ബെന്നി വെള്ളപ്പനാട്ട്, റാഹേൽ കൊമ്മരംകൂടി, നിത ഗോപി , രഞ്ജു സെബാസ്റ്റ്യൻ, സ്ഫിൻ സണ്ണി എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button