Kodiyathur
പന്നിക്കോട് എസ്.കെ.എസ്.എസ്.എഫ് കരിയർ എക്സലൻഷെ സംഘടിപ്പിച്ചു
കൊടിയത്തൂർ : എസ്.കെ.എസ്.എസ്.എഫ് പന്നിക്കോട് യൂണിറ്റ് ട്രെന്റ് കമ്മറ്റിക്കു കീഴിൽ എസ്.എസ്.എൽ.സി, പ്ലസ്‌റ്റു വിജയികൾക്കായ് കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ കരിയർ ട്രൈനർ അലിഷാൻ ചെറൂപ്പ ക്ലാസുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് സൗജന്യ പ്ലസ് വൺ അപേക്ഷ സമർപ്പണം, യൂണിറ്റ് ട്രെന്റ് എഡ്യൂക്കേറ്റർ എ ശംസുദ്ധീൻ മാസ്റ്റർ നേതൃത്വം നൽകി. ഡോ. എ.പി ആരിഫ് അലി, മദ്രസ പ്രസിഡണ്ട് ഷൗക്കത്ത് പുളിക്കൽ, അസ്‌ലം സി.കെ, റഊഫ് ബാഖവി, സഹൽ ഫൈസി, മുഹമ്മദ് അസീൽ എ.പി, അഷ്‌റഫ് പാറക്കണ്ടി, എ.പി.സി മുഹമ്മദ്, ദിൽഷാദ് സി.കെ എന്നിവർ സംസാരിച്ചു.