Kodiyathur
സോഫ്റ്റ് ബോൾ ഇന്ത്യൻ ടീമംഗം അനന്യ ശ്രീയെ യൂത്ത് ലീഗ് അനുമോദിച്ചു
ചെറുവാടി: കഴിഞ്ഞ ദിവസം നേപ്പാളിൽ വെച്ച് നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയിച്ച ഇന്ത്യൻ ടീമംഗം അനന്യ ശ്രീ കളത്തിലിനെ യൂത്ത് ലീഗ് ചെറുവാടി ടൗൺ കമ്മറ്റി മൊമന്റോ നൽകി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മൊമന്റോ നൽകി. ചടങ്ങിൽ ബ്ലോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, എൻ മുഹമ്മദ്, നിയാസ് ചെറുവാടി, അസീസ് പുത്തലത്ത്, രിസാൽ പുത്തലത്ത്, യാസർ കെ, ജിയാദ് കെ, റിജാസ് പി, മിൻഹാജ് കെ, സിനാൻ പി എന്നിവർ സംബന്ധിച്ചു.