Thiruvambady
കുടുംബ ക്ഷേമ പദ്ധതി ഉത്ഘാടനം ചെയ്തു
തിരുവമ്പാടി: കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന കുടുംബ ക്ഷേമ പദ്ധതിയുടെ തിരുവമ്പാടി യൂണിറ്റ് തല ഉത്ഘാടനം പൈനാടത്ത് ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് കെ.എച്ച്.ആർ.എ സ്റ്റേറ്റ് സെക്രട്ടറി ശ്രീ. പി.പി സിൽഹാദ് നിർവ്വഹിച്ചു.
യൂണിറ്റ് വർക്കിം പ്രസിഡൻ്റ് ശ്രീ അബ്ദു കൊയങ്ങോറൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സന്തോഷ് വി.കെ സ്വാഗതവും, ജില്ലാ വർക്കിം പ്രസിഡൻ്റ് ശ്രീ കബീർ ഹുമയൂൺ കുടുംബ ക്ഷേമ പദ്ധതിയുടെ വിശദീകരണം നൽകുകയും ചെയ്തു, സ്റ്റെറ്റ് എക്സിക്യൂട്ടീവ് ശ്രീ പി ശക്തീധരൻ ആശംസ അർപ്പിക്കുകയും, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ വിനോദ് പൈനാടത്ത് നന്ദിയും പറഞ്ഞു.