Kodiyathur
എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ആദരിച്ചു
കൊടിയത്തൂർ: ചാത്ത പറമ്പ് സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തു നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ ആദരിച്ചു. ക്യാഷ് അവാർഡും ട്രോഫികളും ഗ്രാമ പഞ്ചായത്ത് അംഗം വി ശംലൂലത്ത് വിതരണം ചെയ്തു.
മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. പി.പി ത്യാഗരാജൻ, പി ഷറഫുദ്ദീൻ, സി.പി മുഹമ്മദ് എന്നിവർ സംസാരിച്ചു. പി ജാബിർ സ്വാഗതവും പി ഫവാസ് നന്ദിയും പറഞ്ഞു.