Mukkam
ഡി.വൈ.എഫ്.ഐ പഠനോത്സവം സംഘടിപ്പിച്ചു
മുക്കം: ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിപോയിൽ മേഖലയിലെ ചെമ്പുകടവ് അംബേദ്കർ കോളനിയിൽ വെച്ച് പഠനോത്സവം സംഘടിപ്പിച്ചു. പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ. വി വസീഫ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദനവും നടന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, എ.കെ രനിൽരാജ്, അജയ് ഫ്രാൻസി, അഖിൽ കെ.പി, ശരത് സി.എസ് തുടങ്ങിയവർ സംസാരിച്ചു.