Kodiyathur
അനന്യ ശ്രീയെ കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു
ചെറുവാടി: നേപ്പാളിൽ വെച്ച് നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഇന്ത്യൻ ടീമംഗം ചെറുവാടി സ്വദേശി അനന്യ ശ്രീ സുരേഷ് കളത്തിലിനെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു മൊമെൻ്റോ നൽകി.
ചടങ്ങിൽ അഷ്റഫ് കൊളക്കാടൻ, മോയിൻ ബാപ്പു കണിച്ചാടി, ഷറഫലി ചെറുവാടി, ഷരീഫ് കൂട്ടക്കടവത്ത്, സുരേന്ദ്രൻ പഴം പറമ്പ്, സലീം കുറുവാടങ്ങൽ, ബാസിൽ പുത്തലത്ത്, സുമേഷ് കെ.കെ തുടങ്ങിയവർ സംബന്ധിച്ചു.