Mukkam

കുന്നിടിച്ചതിനെത്തുടർന്ന് വീട്ടിൽ ചെളിനിറഞ്ഞ സംഭവം: മനുഷ്യാവകാശകമ്മിഷൻ കേസെടുത്തു

മുക്കം : കുന്നിടിച്ച് കൂട്ടിയിട്ട മണ്ണും പാറക്കല്ലും കനത്തമഴയിൽ ഒലിച്ചിറങ്ങി പ്രദേശവാസികൾക്ക് ദുരിതമായ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ നടപടി. സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും മുക്കം നഗരസഭാ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം സി. ബൈജുനാഥ് നിർദേശം നൽകി.

സ്വകാര്യവ്യക്തി ഫ്ളാറ്റ് നിർമാണത്തിനായാണ് മുത്താലം മേടംപറ്റകുന്നിലെ മൂന്നര ഏക്കറോളം സ്ഥലം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. മുപ്പതടി ഉയരത്തിൽ കൂട്ടിയിട്ട ഈ മണ്ണും ചെളിയും പാറക്കല്ലുകളുമാണ് മലയിടിച്ചിൽ കണക്കെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പരന്നൊഴുകുന്നത്. കുന്നിടിച്ച് നിരത്തുന്നതിനിടെ 2022-ൽ പ്രദേശവാസികൾ പരാതി നൽകിയിരുന്നെങ്കിലും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ നടപടി സ്വീകരിച്ചിരുന്നില്ല. ആസ്മരോഗിയായ ലീലാമണിയുടെ മരുന്നുകൾപോലും ചെളിനിറഞ്ഞ വീട്ടിനുള്ളിലായി. ഈ ഭാഗത്തെ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും ഉപയോഗശൂന്യമായ അവസ്ഥയിലാണ്.

Related Articles

Leave a Reply

Back to top button