അന്താരാഷ്ട്ര സമ്മേളനത്തിന് എൻ.ഐ.ടി.സി.യിൽ തുടക്കം

മുക്കം : സെൻറർ ഓഫ് എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് സംഘടിപ്പിക്കുന്ന ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്പോർട്ടേഷൻ രാജ്യാന്തര സമ്മേളനത്തിന് എൻ.ഐ.ടി.സി.യിൽ തുടക്കമായി. ജവാഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി ചെയർമാൻ ഉന്മേഷ് ശരദ് വാഗ് പരിപാടി ഉദ്ഘാടനംചെയ്തു.
എൻ.ഐ.ടി.സി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായി. സി.എസ്.ഐ.ആർ.-സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. മനോരഞ്ജൻ പരിദ വിശിഷ്ടാതിഥിയായി. ഐ.ഐ.ടി. ബോംബെയിലെ പ്രൊഫ. നാരായൺ രംഗരാജ്, കേന്ദ്ര വാണിജ്യമന്ത്രാലയത്തിലെ മാരിടൈം വിദഗ്ധനും അസോസിയേറ്റ് ഡയറക്ടറുമായ രാജേഷ് മേനോൻ, എസ്.വി. മാദഭവി, സി.ഒ.ഇ.എൽ.എസ്.സി. ചെയർപേഴ്സൺ ഡോ. വിനയ് പണിക്കർ, ഐ.സി.എൽ.എസ്.ടി. ഓർഗനൈസിങ് സെക്രട്ടറിമാരായ ഡോ. ഹരികൃഷ്ണ എം., ഡോ. ടി.ജി. പ്രദീപ്മോൻ എന്നിവർ സംസാരിച്ചു.സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.







