Thiruvambady

സോഷ്യലിസം നിലനിൽക്കേണ്ടത് മതേതരത്വത്തിന്റെ നിലനിൽപ്പിന് അനിവാര്യം; എം.എൻ. കാരശ്ശേരി

തിരുവമ്പാടി : മതേതരത്വത്തിന്റെ നിലനിൽപ്പിന് സോഷ്യലിസം അനിവാര്യമാണെന്ന് എഴുത്തുകാരനും സാമൂഹിക നീരീക്ഷകനുമായ എം.എൻ. കാരശ്ശേരി. മതരാഷ്‌ട്രവാദം മതേതരത്വത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിൽ നിന്നും രാജ്യം വ്യതിചലിച്ചുകൊണ്ടിരിക്കുന്നു. ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണ രാഷ്ട്രീയക്കാരിൽനിന്ന് വ്യത്യസ്തനായ രാഷ്ടീയക്കാരനായിരുന്നു വീരേന്ദ്രകുമാർ. ജലത്തിനും വായുവിനും പരിസ്ഥിതിക്കും വേണ്ടി നിലകൊണ്ട നീതിയുടെ രാഷ്‌ട്രീയത്തിന്റെ പേരായിരുന്നു വീരേന്ദ്രകുമാർ എന്നും കാരശ്ശേരി അനുസ്മരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷനായി. പി.എം. തോമസ്, വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തുങ്കൽ, ടാർസൻ ജോസ് കോക്കാപ്പിളളി, ഇളമന ഹരിദാസ്, ജോസ് തോമസ് മാവറ, വി.വി. ജോൺ, എം.ടി. സൈമൺ, ജോർജ് മംഗര, ജോർജ് പ്ലാക്കാട്ട്, ജോർജ് പാലമുറി, മുഹമ്മദ്കുട്ടി പുളിക്കൽ, ജോളി പൈക്കാട്ട്, ജോളി പൊന്നം വരിക്കയിൽ, എൻ. അബ്ദുൽ സത്താർ, അഹമ്മദ്കുട്ടി അടുക്കത്തിൽ, ജിനേഷ് തെക്കനാട്ട്, ബിജു മുണ്ടക്കൽ, ജിൻസ് അഗസ്റ്റ്യൻ, ഹമീദ് ആറ്റുപുറം, എം. ടി. തോമസ്, എ.ടി. മോയിൻ, സജി പെണ്ണാപറമ്പിൽ, പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button