Mukkam
സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗങ്ങളായ പൂർവവിദ്യാർഥികൾക്ക് ആദരം

മുക്കം : നേപ്പാളിൽ നടന്ന സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിലെ അംഗങ്ങളായ പൂർവവിദ്യാർഥികൾക്ക് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ആദരവൊരുക്കി. കായികാധ്യാപകൻ പി.എം. എഡ്വേഡ്, കായിക താരങ്ങളായ എബിൻ എം ജോൺ, എസ്. അബിക്സൻ, എം.കെ. അദൽ അബ്ദുറഹിമാൻ, ദേവ് കൃഷ്ണ, അഭിനന്ദ് ഗിരീഷ് എന്നിവരെയാണ് ആദരിച്ചത്.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ആഗ്ന യാമി, ദേവതീർത്ഥ ഷിജു, ഫൈഹ ജിനാൻ, അമിക ലക്ഷ്മി, മുഹമ്മദ് ഷാമിൽ എന്നിവരെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ, നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, വേനപ്പാറ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, പ്രധാനാധ്യാപിക റീജ വി. ജോൺ, അബ്ദുൾ സത്താർ, ഭാവന വിനോദ്, ബിജു മാത്യു, സി.കെ. ബിജില, വിദ്യാർഥി പ്രതിനിധി റിയോൺ പ്രവീൺ എന്നിവർ സംസാരിച്ചു.







