സൗത്ത് കൊടിയത്തൂർ – ചുളളിക്കാപ്പറമ്പ് – ചെറുവാടി റോഡ് പ്രവൃത്തിയിലെ അനാസ്ഥ അവസാനിപ്പിക്കുക; വെൽഫെയർ പാർട്ടി

കൊടിയത്തൂർ : സൗത്ത് കൊടിയത്തൂർ – ചുള്ളിക്കാപ്പറമ്പ് – ചെറുവാടി റോഡ് പ്രവൃത്തിയിലെ അനാസ്ഥക്കെതിരെ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുളളിക്കാപ്പറമ്പിൽ സായാഹ്ന പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കുന്നുമ്മൽ, ആലുങ്ങൽ ഭാഗങ്ങളിൽ വെള്ളക്കെട്ടും ചെളിയും ആയതിനാൽ വാഹന ഗതാഗതവും കാൽ നടയാത്രയും ദുഷ്ക്കരമാണ്. വാഹനങ്ങൾ ചെളിയിൽ കുടുങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. ചെറുവാടി നടക്കൽ പാലം പൊളിച്ചതും ബദൽ സംവിധാനം ഒരുക്കാത്തതും കാരണം ചെറുവാടി പ്രദേശം ഒറ്റപ്പെട്ടു കിടക്കുകയാണ്. ആറുമാസക്കാലമായി ഈ പാലം പണി ആരംഭിച്ചിട്ട്.
അധികൃതരുടെ അനാസ്ഥയും മെല്ലെപ്പോക്കും കാരണമാണ് ഈ റോഡ് വാർഷക്കാലമായിട്ടും പൂർത്തിയാകാതെ കിടക്കുന്നത്. ചുള്ളിക്കാപ്പറമ്പ്, കൂളിമാട്, കൊടിയത്തൂർ ഭാഗങ്ങളിൽ നിന്നുളള നൂറുകണക്കിന് വിദ്യാർഥികൾക്ക് ചെറുവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, അൽ ബനാത്ത് അറബിക്ക് കോളേജ് എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനും ചെറുവാടി ഭാഗത്തുള്ളവർക്ക് പുറത്തെ സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാനും കഴിയാത്ത അവസ്ഥയാണ്.
ധർണ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സി അൻവർ, വാർഡ് മെമ്പർ കെ.ജി സീനത്ത്, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, പി.കെ ഹാജറ, എൻ.ഇ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഹനീഫ കെ.പി, സാദിഖ്, മുസ്തഫ എം.വി, എം.എ ഹകീം മാസ്റ്റർ, മുജീബ് കാരക്കുറ്റി, ശഫീഖ് പി, അലവി ചെറുവാടി, ജാഫർ പുതുക്കുടി എന്നിവർ നേതൃത്വം നൽകി.