Mukkam

ലോക പരിസ്ഥിതി ദിനാചരണം; ഡി.വൈ.എഫ്.ഐ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

മുക്കം: ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് തല ഉദ്ഘാടനം നടത്തി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയ്ക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് പുരസ്‌കാരങ്ങളും ഇന്ത്യ റീഡിങ് ഒളിംപ്യാഡും ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ ഗ്രാൻഡ് മാസ്റ്റർ അംഗീകാരവും നേടിയ കുട്ടി കവയിത്രി ആഗ്ന യാമി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ദീപു പ്രേംനാഥ്, ബ്ലോക്ക് സെക്രട്ടറി ഇ.അരുൺ, പ്രസിഡന്റ് എ.പി.ജാഫർ ശരീഫ്, ബ്ലോക്ക് ട്രഷററും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ആദർശ് ജോസഫ്, എ.കെ.രനിൽരാജ്, പി.പി.അഖിൽ, വിഷ്ണു രാജ്, റാഷിദ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button