Puthuppady
പുതുപ്പാടി സഹകരണബാങ്കിന്റെ വജ്രജൂബിലി സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു

പുതുപ്പാടി : പുതുപ്പാടി സഹകരണബാങ്കിന്റെ വജ്രജൂബിലി സ്മാരകമന്ദിരത്തിന്റെയും വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെയും ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ. നിർവഹിച്ചു. ബാങ്ക് മെമ്പർമാരുടെ മക്കളിൽ ഉന്നതവിജയികളെ പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് അനുമോദിച്ചു.
ബാങ്ക് പരിധിയിലെ പൊതുവിദ്യാലയങ്ങൾക്കുള്ള പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സി. വേലായുധൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.എ. മൊയ്ദീൻ, സെക്രട്ടറി കെ.ജി. സജീഷ്, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ബാങ്ക് ഡയറക്ടർമാർ എന്നിവർ സംസാരിച്ചു.







