Thiruvambady

തിരുവമ്പാടിയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

തിരുവമ്പാടി : മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഊർജിതമാക്കി. ഡെങ്കിപ്പനി പ്രതിരോധത്തിനായി ഫോഗിംങ്ങ്, ഫീവർ സർവ്വേ, ഉറവിടനശീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്ലാസ്സുകൾ , ഇൻ്റോർ സ്പെയ്സ് സ്പ്രേ എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പുന്നക്കൽ മധുരമൂല പ്രദേശത്ത് നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, വാർഡ് മെമ്പർ ലിസി സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു,കെ ബി ശ്രീജിത്ത്, മുഹമ്മദ് മുസ്തഫ ഖാൻ,ആർ ആർ ടി അംഗങ്ങളായ യൂസുഫ് ചൊരങ്ങാത്തൊടി, ഇബ്രാഹിം കമ്പളത്ത്, കെ.ഫൈസൽ, റിയാസ്, അൻസാർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button