Kodanchery

നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി

കോടഞ്ചേരി : നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കുംമായി ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ദുരുപയോഗം, ലഹരിയോടുള്ള ആഭിമുഖ്യം എങ്ങനെ തടയാം എന്നീ വിഷയങ്ങളിൽ രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.

തുടർന്ന് കുട്ടികൾക്ക് ചിട്ടയായ പഠന പ്രവർത്തനങ്ങളിലൂടെ എങ്ങനെ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ എന്നതിനെക്കുറിച്ച് മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ക്ലാസുകൾക്ക് ബാലാവകാശ പ്രവർത്തകനായ സിബി ജോസ് ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ചില്ലി സെബാസ്റ്റ്യൻ, അധ്യാപകരായ സിസ്റ്റർ സ്വപ്ന തോമസ്, ഷിജി ജോസഫ്, സിസ്റ്റർ അന്നമ്മ കെ. റ്റി, ബീന ജോർജ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button