എൻ.ഐ.ടി.യിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തി
മുക്കം : കാംപസിൽ പ്രതിഷേധിച്ച അഞ്ചുവിദ്യാർഥികൾക്ക് 33 ലക്ഷം രൂപ പിഴ ചുമത്തിയ എൻ.ഐ.ടി. അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കാംപസ് കവാടത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് കയറുകൊണ്ട് ബന്ധിച്ചിരുന്ന മരത്തിന് സമീപത്തെ മതിൽതകർന്നുവീണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ എസ്.ഐ. രമേശന് പരിക്കേറ്റു. ആർ.ഇ.സി. സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കാംപസ് കവാടത്തിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടയുകയായിരുന്നു.
എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം പി. മിഥുൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ആസാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് യാസിൻ, ഏരിയ സെക്രട്ടറി ശ്രീദത്ത്, ഏരിയ ജോയിന്റ് സെക്രട്ടറി അഭിശ്വതി എന്നിവർ നേതൃത്വം നൽകി. സമരം നടത്തിയ വിദ്യാർഥികളിൽനിന്ന് പിഴ ചുമത്താനുള്ള എൻ.ഐ.ടി. അധികൃതരുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ തബ്ഷീറ സുഹൈൽ, റഈസ് കുണ്ടുങ്ങൽ, ജില്ലാ വൈസ് പ്രസിഡന്റ് ആയിഷ മന്ന എന്നിവർ സംസാരിച്ചു.