Puthuppady
പാർട്ടി ഓഫീസുകൾ ജനസേവനകേന്ദ്രങ്ങളാവണം; മുനവ്വറലി ശിഹാബ് തങ്ങൾ
പുതുപ്പാടി : വിവിധ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർക്ക് ആശാകേന്ദ്രമാവുന്ന ജനസേവന കേന്ദ്രങ്ങളായി പാർട്ടി ഓഫീസുകൾ മാറണമെന്നും മുസ്‌ലിംലീഗിന്റെ ഓഫീസുകളുടെ പ്രവർത്തനം അത്തരത്തിലായിരിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. പുതുപ്പാടി മണൽവയലിൽ അരീപ്പൊയിൽ മുഹമ്മദ് ഹാജി സൗജന്യമായി വിട്ടുനിൽകിയ സ്ഥലത്ത് നിർമ്മിച്ച മുസ്‌ലിംലീഗ് കമ്മിറ്റിഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അരീപ്പൊയിൽ മുഹമ്മദ് ഹാജി അധ്യക്ഷനായി. കെ.ടി. ഷമീർ റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. ഹുസൈൻകുട്ടി, സി.കെ. കാസിം, പി.ജി. മുഹമ്മദ്, സി.എ. മുഹമ്മദ്, കെ.സി.മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞപാറ, ഷിജു ഐസക്ക്, കെ.പി. സുനീർ, പി.കെ. നംഷീദ് തുടങ്ങിയവർ സംസാരിച്ചു. വിവിധപരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽഅനുമോദിച്ചു.